മലയാളത്തിലെ അയ്യോ ഇനി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും. മലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നാണ് ‘അയ്യോ’. ഈ രണ്ടക്ഷരമുള്ള ഈ വാക്കാണ് ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
അയ്യോ എന്ന വാക്ക് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് ഇടംപിടിച്ചതായി ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. അത്ഭുതം, വേദന, ദുഃഖം, ആശ്ചര്യം, വിസ്മയം, ഭയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം തുടങ്ങിയവയാണ് അയ്യോ എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് ഡിക്ഷ്ണറിയില് പറയുന്നു. ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു.