200 ടണ്‍ സ്വര്‍ണവുമായി 113 വര്‍ഷം മുമ്പ് മുങ്ങിയ ദിമിത്രി ഡോണ്‍സ്കോയ് എന്നു പേരുള്ള റഷ്യന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ കൊറിയക്കാര്‍ കണ്ടെത്തി. ഇത്രയും സ്വര്‍ണത്തിന് ഇന്ന് 13,340 കോടി ഡോളര്‍ വിലവരും.
ജപ്പാന്-റഷ്യ യുദ്ധത്തിനിടെ, 1905ല്‍ റഷ്യയുടെ രണ്ടാം പസഫിക് കപ്പല്‍പ്പടയ്ക്കു മുഴുവന്‍ വേണ്ട സ്വര്‍ണവുമായി പോകവേയാണ് കപ്പല്‍ മുങ്ങിയത്. ജപ്പാന്റെ കൈയിലകപ്പെടാതിരിക്കാന്‍ റഷ്യക്കാര്‍ തന്നെ മുക്കിയെന്നാണു വിശ്വസിക്കപ്പെടുന്നത്.
ദക്ഷിണകൊറിയയിലെ ഉല്ല്യംഗ്ദോ ദ്വീപിനു സമീപമാണ് കപ്പല്‍ കണ്ടെത്തിയത്. സ്വര്‍ണം അടക്കം ചെയ്തിട്ടുള്ളതെന്നു കരുതുന്ന വലിയ ഇരുമ്പു പെട്ടികള്‍ കപ്പലിനുള്ളിലുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇവ തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
കപ്പലിലെ സ്വര്‍ണം മുഴുവന്‍ തങ്ങള്‍ക്കു കൈമാറണമെന്നാണു റഷ്യയുടെ ആവശ്യം. പത്തു ശതമാനം റഷ്യക്കു കൊടുക്കാമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ റെയില്‍പാത നിര്‍മിക്കാന്‍ ഇതുപയോഗിക്കാമെന്നും കപ്പല്‍ കണ്ടെത്തിയ ഷിനില്‍ ഗ്രൂപ്പ് കമ്പനി പറഞ്ഞു