വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി അമേരിക്കയില്‍ അതിക്രമിച്ച് കയറുന്നവരെ ശക്തമായി നേരിടുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അവരവരുടെ രാജ്യത്തേക്ക് കയറ്റി അയക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.
അതിക്രമിച്ച് കടക്കുന്നവര്‍ക്ക് പിന്നീട് അമേരിക്കയിലേക്ക് വരാന്‍ സാധിക്കില്ല.
ഹോണ്ടുറാസില്‍നിന്ന് 1600 പേരടങ്ങുന്ന സംഘം ഗ്വാട്ടിമാലവഴി യുഎസിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇത് തടയാന്‍ അതത് രാജ്യങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍ മൂന്ന് രാജ്യത്തിനും അമേരിക്ക നല്കുന്ന സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.