വാഷിംഗ്ടണ്‍: യുഎസ് പ്രഥമവനിത മിലാനിയ ട്രംപ് സഞ്ചരിച്ച വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വാഷിംഗ്ടണില്‍ നിന്ന് ഫിലഡെല്‍ഫിയക്കു പോകുമ്പോഴായിരുന്നു സംഭവം.
നിസാരമായ യന്ത്രത്തകരാറാണ് സംഭവിച്ചതെന്നു മിലാനിയയുടെ വക്താവ് സ്റ്റെഫാനിയ ഗ്രിഷാം പറഞ്ഞു. എല്ലാം സുരക്ഷിതമായും ശുഭമായും അവസാനിച്ചെന്നും അവര്‍ പറഞ്ഞു.