ഹോങ്കോങ്: ദേശീയഗാനത്തെ കുട്ടികളിയാക്കി ആലപിച്ച ഓണ്‍ലൈന്‍ സെലിബ്രിറ്റിയ്ക്ക് ജയില്‍ശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്കാണ് ജയില്‍ശിക്ഷ വിധിച്ചത് അഞ്ചു ദിവസത്തേയ്ക്കാണ് ശിക്ഷ.
വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരെ കേസെടുത്തത്. ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതരുടെ വാദം.
താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി തുടര്‍ന്ന് ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷീ ജിന്‍പിങ് പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം പരിഷ്കരിച്ചത്.