ഷാങ്ഹായ്: സ്റ്റാഫ് മീറ്റിംഗിനിടെ സീലിങ്ങില്‍ നിന്ന് ജീവനക്കാരുടെ ഒത്തനടുവിലേയ്ക്ക് പെരുമ്പാമ്പ് വീണു. ഞെട്ടിപ്പിക്കുന്ന സംഭവം തെക്കന്‍ ചൈനയിലെ ബാങ്കിലാണ് സംഭവം. സ്റ്റാഫ് മീറ്റിംഗ് വിളിച്ചപ്പോള്‍ എല്ലാവരും ഒത്തു കൂടി. ചുറ്റും നിന്ന് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പാമ്പിന്റെ അപ്രതീക്ഷിത വരവ്.
പാമ്പ് വീണപ്പാടെ ജീവനക്കാര്‍ നാലു പാടും ചിതറിയോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. മീറ്റിംഗിനിടെ രണ്ട് പേര്ക്കിടയിലൂടെയാണ് പാമ്പ് വീഴുന്നത്. ശേഷം ആളുകള്‍ ചിതറിയോടുകയായിരുന്നു. ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.