ബ്രിസ്റ്റോള്‍: അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം അതിസാഹസികമായി ലാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വെയില്‍ തന്നെ ഇറക്കിയത്. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്.
ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര് വരുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.