വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തെപ്പറ്റി സൗദി അറേബ്യ വിശദീകരണം നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെയാണ് ദിവസങ്ങളായി കാണാതായത്. എന്നാല്‍ ഖഷോഗിയെ വധിക്കാന്‍ 15 അംഗ സംഘത്തെ സൗദി നിയോഗിച്ചെന്ന് കഴിഞ്ഞ ദിവസം പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അമേരിക്കയില്‍ താമസിച്ചിരുന്ന ഖഷോഗിയെ കാണാതായത്.
ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ശേഷമാണ് ഖഷോഗിയെ കാണാതായത്. കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഇയാളെ സൗദി കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍, ഖഷോഗി കോണ്‍സുലേറ്റില്‍നിന്ന് തിരിച്ചുപോയെന്ന് സൗദി അധികൃതര്‍ അവകാശപ്പെട്ടു.വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഇതു തുടരാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അമേരിക്ക ഇടപെടുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട ട്രംപ് വ്യക്തമാക്കി.