വാഷിംഗ്ടണ്‍: 11 കുഞ്ഞുങ്ങളുടെ മൃതദേഹം പെട്ടിക്കുള്ളിലാക്കി കെട്ടിടത്തിന്റെ മുകളില്‍ ഒളിപ്പിച്ച നിലയില്‍. അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. യുഎസ് നഗരമായ മിഷിഗണിലാണ് സംഭവം.
മുമ്പ് ഫ്യൂണറല്‍ ഹോമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് ഒരു പെട്ടിക്കുള്ളില്‍ അടച്ച നിലയിലാണ് ഒന്‍പതു കുഞ്ഞുങ്ങളുടെ മൃതദേഹം. ഇത് പൂര്‍ണമായി അഴുകിയ നിലയിലാണ്. മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ ശവപ്പെട്ടിയിലായിട്ടാണ്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. എത്ര നാള് മുന്‍പാണ് കുഞ്ഞുങ്ങളും മൃതദേഹം ഇവിടെ ഒളിപ്പിച്ചിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല. ചില കുട്ടികളില്‍ ചിലത് ചാപിള്ളകളാണെന്നാണ് പ്രാഥമിക നിഗമനം.