ലണ്ടന്‍: ആണ് എലികളുടെ സഹായമില്ലാതെ പെണ് എലികള്‍ ഇണചേര്‍ന്ന് കുഞ്ഞെലികള് പിറന്നു. പരീക്ഷണം വിജയമായതോടെ ശാസ്ത്ര ലോകം അത്യപൂര്‍വ്വ നേട്ടമാണ് കൈവരിച്ചത്. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ആണ് എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞെലികള് പിറന്നത്. ആരോഗ്യമുള്ള രണ്ട് പെണ് എലികളില്‍ നടന്ന പരീക്ഷണങ്ങളാണ് വിജയം കൈവരിച്ചത്.
അതേ സമയം രണ്ടു ആണ് എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം ഫലം കണ്ടില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്തു കൊണ്ട് സംസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിക്കുന്നത്. മനുഷ്യന് ഉള്‍പ്പെടെയുള്ള സസ്തനികളില്‍ ബീജവും അണ്ഡവും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. പക്ഷേ ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്പാദനം നടക്കാറുണ്ട്.
ഇണചേരാതെ പ്രത്യുല്പാദനം നടക്കുന്ന പ്രതിഭാസത്തെ പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ലിംഗത്തിലുള്ള ജീവികള്‍ക്ക് പ്രത്യുല്പാദനം നടത്താന്‍ കഴിയുമെന്നത് ഏറെ പ്രതീക്ഷകള്‍ നല്കുന്ന ഒന്നാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. ഒരു പെണ് എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ് എലിയില്‍ നിന്നുള്ള മൂലകോശവുമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ കൂട്ടിച്ചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള് ഉണ്ടായത്.