ലണ്ടന്‍: രാജ്യം ഡിജിറ്റലൈസേഷന്റെ ഭാഗമാകുമ്പോള്‍ അതിനെ പിന്തുടരുന്നവരാണ് നമ്മളും. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല ഓണ്‍ ലൈന്‍ സൈറ്റുകള്‍ ഉള്ളത്, വില്ക്കാനുമുണ്ട്. അത്തരത്തിലൊരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് ഇ-ബേ. ഇവിടെ വച്ച ഒരു വില്‍പ്പന വസ്തുവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.
സ്വന്തം കാമുകയിയെയാണ് ബ്രിട്ടീഷുകാരനായ ഡെയില്‍ ലീക്ക്സ് എന്ന യുവാവ് വില്‍പ്പനയ്ക്ക് വെച്ചത്. തമാശയ്ക്കാണ് ‘വില്‍ക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ പടം സഹിതം ഇ-ബേയില്‍ പരസ്യം നല്‍കിയതെന്ന് ഈ യുവാവ് പറയുന്നു.
എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇ-ബേ ഉപയോക്താക്കള്‍ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങി. ഒടുവില്‍ കാമുകിക്ക് 68 ലക്ഷം രൂപവരെ വില നല്കാന് ആളുകള്‍ എത്തിയതോടെ ഇ-ബേ അധികൃതര്‍ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റില്‍നിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിന്റെ നയങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിന്‍വലിച്ചത്.
അതേസമയം താന്‍ നല്കിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളൂവെന്നും അതില്‍ കാമുകി കെല്ലി ഗ്രീവ്സിന് പരിഭവമൊന്നുമില്ലെന്നുമാണ് കാമുകന് അവകാശപ്പെടുന്നത്. ഇതുപോലുള്ള തമാശകള്‍ താന്‍ ദിവസവും കാണിക്കാറുണ്ടെന്നാണ് കാമുകന് പറയുന്നത്. ഒരു വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് ഇവര്‍.