മാഞ്ചസ്റ്റര്‍ സിറ്റി: കലാപ്രകടനത്തിന്റെ പേരില്‍ ശരീരപ്രദര്‍ശനം നടത്തി യുവതികള്‍. മാഞ്ചസ്റ്റില്‍ സിറ്റി സെന്ററിലെ തിരക്കേറിയ വാണിജ്യ തെരുവിലായിരുന്നു വ്യത്യസ്ത പ്രകടനം. ദേഹമാസകലം സ്ട്രോബറി ജാം പുരട്ടി പൂര്‍ണ്ണ നഗ്നരായാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. ശാരീരികമായ കലാപ്രകടനമായിരുന്നു യുവതികളുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
മാഞ്ചസ്റ്ററിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങളെ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി യുവതികള്‍ സ്വീകരിച്ച നവീന ആശയമായിരുന്നു ഇതെന്നും പറയുന്നുണ്ട്. സംഭവമെന്തെന്ന് മനസ്സിലാകാതെ അന്ധാളിച്ചു പോയ കാല്‍നട യാത്രക്കാര്‍ സെക്കന്റുകള്‍ കൊണ്ട് തടിച്ചു കൂടി. വിവരമറിഞ്ഞ് സിറ്റി സെന്ററിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ യുവതികള്‍ക്കെതിരെ നടപടികളൊന്നും പോലീസ് കൈക്കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരോടും ദേഹം മറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. യുവതികളുടെ പ്രകടനവുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കലയുടെ പേരില്‍ ഇത്തരം അനാവശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇവരുടെ ഉദ്ദേശത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. യുവാക്കള്‍ക്കിടയില്‍ ഇതൊരു ട്രെന്ഡാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരും നിരവധി.