അങ്കാറ: തുര്‍ക്കിയിലെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി നാല് പേര് മരിച്ചു 30 പേരെ കാണാതായി. തുര്‍ക്കി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വാഴ്ച തുര്‍ക്കിയിലെ ഇസ്മീര്‍ പ്രവിശ്യയിലാണ് ബോട്ട് അപകടം ഉണ്ടായത്. കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.