ബ്രസീലിയ: ഞായറാഴ്ച നടന്ന ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി ജയിര്‍ ബൊല്‍സൊനാരോ ആദ്യറൗണ്ടില്‍ വിജയം കരസ്ഥമാക്കി. ഈ മാസം 28നു ബൊല്‍സൊനാരോയും ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ ഹദാദും രണ്ടാംറൗണ്ടില്‍ ഏറ്റുമുട്ടും.
ആദ്യറൗണ്ടില്‍ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിക്കാരനായ ബൊല്‍സൊനാരോയ്ക്ക് 46ശതമാനം വോട്ടും ഹദാദിന് 29 ശതമാനം വോട്ടും കിട്ടി. ഇടതുപക്ഷത്തേക്ക് ഇനി ഒരു ചുവടുകൂടി വയ്ക്കാന്‍ നമുക്കാവില്ലെന്ന് ആദ്യറൗണ്ടിലെ വിജയം അറിഞ്ഞശേഷം ബൊല്‍സൊനാരോ ചൂണ്ടിക്കാട്ടി. കമ്യൂണിസവുമായോ സോഷ്യലിസവുമായോ ഉള്ള ചങ്ങാത്തവും അസാധ്യമാണ്. നാം ഒരുമിച്ചു നിന്ന് ബ്രസീലിനെ മഹത്തായ രാജ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നതായി ബൊല്‍സൊനാരോയുടെ വാക്കുകള്‍.ബ്രസീലിലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളി ഓര്‍മപ്പെടുത്തുന്നതാണ് ആദ്യറൗണ്ട് ഫലമെന്നായിരുന്നു എതിരാളി ഹദാദിന്റെ പ്രതികരണം.