ബാങ്കോക്ക്: ലോകത്തെ ഞെട്ടിച്ച ബുദ്ധ പ്രതിമയാണ് ബങ്കോക്കിലെ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. അഞ്ചര ടണ്‍ കൊണ്ടാണ് ഈ ബുദ്ധ പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. അതാണ് പ്രതിമയെ എല്ലാത്തില്‍ നിന്നും വ്യത്യസ്തപ്പെടുത്തിയത്. ബാങ്കോക്കില്‍ ധ്യാന നിരതനായി ബുദ്ധന് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ പിന്നിട്ടു. 1300-1400 കാലഘട്ടത്തിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്.
ഈ ബുദ്ധ പ്രതിമയെപ്പറ്റി ഒരു കഥയും പ്രചരിച്ചു വരുന്നുണ്ട്. ബര്‍മ്മീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്വര്ണ്ണപ്രതിമയ്ക്ക് ചെളികൊണ്ടൊരു ആവരണം നല്കി 1700 കളില്‍ രാജ്യം ശത്രുക്കളുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും സുവര്‍ണ്ണ ബുദ്ധനെ ശത്രുക്കള്‍ തിരിച്ചറിഞ്ഞില്ല. 1800 കളോടുകൂടി തായ് രാജവംശം വീണ്ടും അധികാരത്തില്‍ വന്നെങ്കിലും അവര്‍ക്കും സുവര്‍ണ്ണ ബുദ്ധനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
1955 ല്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രതിമ തിരികെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില ഭാഗങ്ങളിലെ ആവരണം തകരുകയും ഉള്ളിലെ സുവര്‍ണ്ണ രൂപം ദൃശ്യമാകുകയും ചെയ്തു. ഏകദേശം 200 വര്‍ഷത്തോളം തിരിച്ചറിയാതിരുന്ന സ്വര്‍ണ്ണ ബുദ്ധന് അങ്ങനെ ലോകത്തിന് മുന്പില് തെളിഞ്ഞു വന്നു. ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധ പ്രതിമകളുണ്ട്.