ജറുസലേം: ഇസ്രായേല്‍ പാലസ്തീന് വെടിവെയ്പ് തുടരുന്നു. ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുടെ കൗമാരക്കാരനടക്കം മൂന്നു പാലസ്തീന്‍കാരെ വെടിവെച്ചുകൊന്നു. പന്ത്രണ്ടുകാരനായ ഫാരിസ്, അക്രം അബു സമാന് (24), ഹുസൈന് അല്‍ റക്വാബ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
മാര്‍ച്ച് 30നു ശേഷം ഇസ്രായേല്‍ സേനയുടെ വെടിവെയ്പ്പില്‍ 183 പാലസ്തീന്‍കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ 192 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മാധ്യമപ്രവര്‍ത്തകനടക്കം ഏഴുപേരുടെ നില ഗുരുതരമാണ്. മാര്‍ച്ച് 30 നുശേഷം ഇസ്രായേല്‍ നടത്തിയ വെടിവെയ്പില്‍ ഇതുവരെ 183 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു.