കിന്‍ഷാസ: കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 50 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
തലസ്ഥാനമായ കിന്‍ഷാസയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ എംബുത്തയില് ശനിയാഴ്ചയായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കോംഗോ സെന്‍ട്രല്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.
തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് കോംഗോയിലെ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. 2010-ല്‍ കോംഗോയില്‍ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേര് മരിച്ചിരുന്നു.