അബുദാബി: സ്വകാര്യ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള സുരക്ഷാ പദ്ധതി ഈ മാസം 15 മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദേശ തൊഴിലാളിയെ കൊണ്ടുവരാന്‍ വിസ അപേക്ഷ നല്കുമ്പോള് 3000 ദിര്‍ഹം സുരക്ഷാ തുക നല്‍കണമെന്നാണ് നിയമം ഇതു നിലനിറുത്താനും നിരസിക്കാനും കഴിയുന്നതാണ് പുതിയ സുരക്ഷാ പദ്ധതി. ഇതനുസരിച്ച് രണ്ടു വര്‍ഷം കാലാവധിയുള്ള തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഒരു വര്‍ഷത്തിന് 60 ദിര്‍ഹം വീതം സുരക്ഷാ തുക നല്കിയാല് മതിയെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വിസാ ചിലവുകളും കുറയ്ക്കാന്‍ നടപടി ആവിഷ്കരികുന്നുണ്ട്.