ജക്കാര്‍ത്ത: ഭൂചലനത്തിലും സുനാമിയിലും പെട്ട് വന്‍ തകര്‍ച്ചയെ നേരിട്ട ഇന്തോനേഷ്യ സഹായങ്ങള്‍ തേടുന്നു. ഭൂകമ്പബാധിത മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇത്തരം മേഖലകളില്‍ അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിയിട്ടില്ലെന്നാണ് വിവരം. വിവിധ സംഘടനകളും മറ്റ് രാജ്യങ്ങളും സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അവ എത്തിക്കാനാകുന്നില്ല.
ഭൂചലനത്തിലും സുനാമിയിലും മണ്ണിടിച്ചിലിലുംപെട്ട് വാര്‍ത്താവിതരണ സംവിധാനങ്ങളും തകര്‍ന്നതും ഇത്തരം സഹായങ്ങള്‍ എത്തുന്നതിന് തടസമാകുന്നുണ്ടെന്നാണ് വിവരം. പീറ്റോബോ, സുലവേസി എന്നിവിടങ്ങളിലടക്കമാണ് ഉള്‍പ്രദേശങ്ങളില്‍ സഹായം എത്താത്തത്.