ഇസ്താംബുള്‍: ക്ലാസ് മുറിയില്‍ വെച്ച് കാമുകിയ്ക്ക് ചുംബനം നല്കിയ പതിനാറുകാരന് നാലരവര്‍ഷം തടവ് ശിക്ഷ. തുര്‍ക്കിയിലാണ് സംഭവം. ഇരുവരുടെയും ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തതാണ പ്രശ്നമായത്.
ഇതുകണ്ട അധ്യാപകര്‍ വിവരം പോലീസിനെ അറിയിച്ചു. അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് കണ്ടതോടെയാണ് ശിക്ഷലഭിച്ചത്. 15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് തടവുശിക്ഷ.
ക്ളാസ് മുറിയില്‍വച്ചാണ് ചുംബനം നടന്നത്. ഇത് വീഡിയോയിലാക്കിയതിനും ഷെയര്‍ ചെയ്തതിനുംസഹപാഠികളായ അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും തുര്‍ക്കിയില്‍ കഠിനശിക്ഷ ലഭിക്കുന്ന കുറ്റമാണ്.