സോഫിയ(റുമേനിയ): ഏവരെയും ഭീതിയിലാഴ്ത്തുകയും ത്രില്ലടിപ്പിച്ച ഒന്നാണ് ഡ്രാക്കുള. അതിനു പിന്നാലെ വിശ്വാസത്തിന്റെ നിഴലില്‍ രക്തരക്ഷസുകളും. ഇപ്പോള്‍ ജീവിക്കുന്ന രക്തരക്ഷസിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. റുമേനിയക്കാരി ആന്റീസ ബാത്തോറിയാണ് രക്തം കുടിച്ച് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
എന്തുകഴിച്ചാലും കുടിച്ചാലും തൃപ്തിയാവില്ല ആന്റീസയ്ക്ക്. ഒരാഴ്ചവരെ രക്തംകിട്ടിയില്ലെങ്കിലും പിടിച്ചുനില്ക്കും. പക്ഷേ, പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകും. നാലുവര്‍ഷത്തിനു മുമ്പ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു രൂപം ആവശ്യപ്പെട്ടതോടെയാണ് ആന്റീസ രക്തംകുടി തുടങ്ങിയത്. സ്വന്തം മകന്റെ രക്തമായിരുന്നു ടേസ്റ്റ് ചെയ്ത് നോക്കിയത്. രുചി ഇഷ്ടപ്പെട്ടതോടെ രക്തംകുടിശീലമാക്കി.
രക്തം നല്കാന് തയ്യാറുള്ളവരില്‍ നിന്നുമാത്രമാണ് സ്വീകരിക്കുന്നത്. ഒരിക്കലും നിര്‍ബന്ധിക്കാറില്ല. രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചെറിയ മുറിവുണ്ടാക്കി വളരെ കുറഞ്ഞ അളവില്‍ രക്തം ശേഖരിക്കും. പിന്നീട് കുടിക്കും. ഈ സമയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുമാണ് അനുഭവപ്പെടുന്നതെന്നും രക്തംകുടി ശീലമാക്കിയശേഷം ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രമേ ഉണ്ടായിട്ടൊള്ളൂവെന്ന് ആന്റീസ പറയുന്നു.
രക്തം കുടിക്കാന്‍ ആവശ്യപ്പെട്ട രൂപവുമായി ഇപ്പോഴും സംവദിക്കാറുണ്ടെന്നും ആന്റീസ പറയുന്നു. വെറുതേയിരുന്നാല്‍ രൂപം അടുത്തുവരില്ല. ഇതിനായി ശവപ്പെട്ടിയില്‍ എകാന്തമായും ഏകാഗ്രമായും കിടക്കണം. മണിക്കൂറുകള്‍ കഴിയുമ്പോള്‍ രൂപം പ്രത്യക്ഷപ്പെടും. എല്ലാകാര്യങ്ങളും രൂപവുമായി പങ്കുവയ്ക്കാറുണ്ടെന്നും ആന്റീസ പറയുന്നു. ഇത്രയും അടുപ്പമുണ്ടെങ്കിലും രൂപത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കാനൊന്നും അവര്‍ തയ്യാറല്ല.