ഇസ്ലാമാബാദ്: പാകിസ്താന് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയിരുന്നില്ലെന്ന് പാക് അധീന കാശ്മീര്‍ പിഎം രാജ ഫാറൂഖ് ഹൈദര്‍. ആ ഹെലികോപ്റ്ററില്‍ താന്‍ ഉണ്ടായിരുന്നെന്നും നിയന്ത്രണ രേഖയ്ക്ക് അടുത്ത് വരെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും നിയന്ത്രണ രേഖ ലംഘിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
വിമാനം പാക് അതിര്‍ത്തിക്കുള്ളിലായിരുന്നു. മാത്രമല്ല ഇന്ത്യ പറഞ്ഞതുപോലെ അതൊരു മിലിട്ടറി ഹെലികോപ്റ്റര്‍ ആയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. സിവിലിയന്‍ ഹെലികോപ്റ്റര്‍ ആയിരിക്കെ ഇന്ത്യന്‍ സൈന്യം വെടിവെച്ച നടപടി തെറ്റാണെന്നാണ് പാകിസ്താന് ആരോപിക്കുന്നത്.
കാശ്മീരിലെ പൂഞ്ചില്‍ ഇന്നലെയായിരുന്നു പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചത്. ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതോടെ ഹെലികോപ്റ്റര്‍ തിരിച്ചുപറക്കുകയായിരുന്നു.