ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ താഴേയ്ക്ക്. ആറാഴ്ചത്തെ താഴ്ന്ന നിലാവാരത്തിലാണ് എത്ത നില്‍ക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വിലയിലെ മാറ്റത്തിന് ഇടയാക്കിയത്. സെപ്തംബറില്‍മാത്രം 1.6ശതമാനമാണ് സ്വര്‍ണവില താഴ്ന്നത്.
ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 175 രൂപ താഴ്ന്നിരുന്നു. കേരളത്തില്‍ ഒരുപവന് സ്വര്‍ണത്തിന് ശനിയഴാചയിലെ വില 22,760 രൂപയാണ്. 2845 രൂപയാണ് ഗ്രാമിന്. സെപ്തംബര്‍ 25ന് 22,960 രൂപവരെ വില ഉയര്‍ന്നിരുന്നു.