വയസ്സ് 62 ആയെങ്കിലെന്താ സംഗീതം കേട്ടാല്‍ മതിമറന്നു നില്ക്കും ഈ ആനമുത്തശ്ശി. പ്രശസ്ത ബ്രിട്ടീഷ് പിയാനിസ്റ്റ് പോള്‍ ബാര്ട്ടന്ലാം ഡുവാന്‍ ഈ പിടിയാനയ്ക്കു മുന്നില്‍ സംഗീതം പൊഴിക്കുന്ന വീഡിയോ വൈറലാവുകയാണ്.
സംഗീതം ആസ്വദിക്കുന്നതു കണ്ടാല്‍ പ്രായം തോന്നില്ല. അല്പം കുസൃതിയുള്ള ഒരു കുട്ടിയാന ആണെന്നേ പറയൂ. വാര്‍ധക്യത്തിന്റെ ചെറിയ അവശതകളുണ്ടെങ്കിലും ലാം മുത്തശി ഉഷാറാണ്.
‘അവള്‍ക്ക് കാഴ്ച ശക്തിയില്ല. പക്ഷെ, നല്ല കേള്‍വി ശക്തിയാണ്. വാര്‍ധക്യത്തിന്റെ അസ്വസ്ഥതകളുണ്ട്. പക്ഷെ സംഗീതം ക്ഷമയോടെ കേട്ടു നില്ക്കും. ശാന്തശീലയായി തലയും തുമ്പിക്കൈയുമൊക്കെ ആട്ടും. ഇടക്കിടെ താളത്തിനൊത്തുള്ള ചില ചുവടുവെപ്പും കാണാമെന്നും ബാര്ട്ടന് പറയുന്നു.
ബാര്ട്ടന് ഷെയര്‍ ചെയ്ത വിഡിയോ ഇപ്പോള്‍ വൈറലായി. തായ്ലന്റിലെ ‘എലഫന്റ് വേള്‍ഡി’ലായിരുന്നു ആനമുത്തശിക്കായി പോള്‍ ബാര്‍ട്ടന്റെ സംഗീത വിരുന്ന്. അസുഖബാധിതരും പ്രായമേറിയതുമായ ആനകളെ സംരക്ഷിക്കുന്ന സ്ഥലമാണ് ഈ ആനലോകം. 62 ആനകളാണ് ഇവിടത്തെ അന്തേവാസികള്‍.