റിയാദ്: താത്കാലിക ജോര്‍ദാനിയന്‍ പാസ്പോര്‍ട്ടുകളുള്ള പാലസതീന്‍ സ്വദേശികളുടെ പ്രവേശനം രാജ്യത്ത് നിഷേധിച്ച് സൗദിയുടെ നടപടി. ഹജ്ജ്-ഉംറ തീര്‍ത്ഥാടനം നടത്തുന്ന ലക്ഷക്കണക്കിനു വിശ്വാസികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക.
ജോര്‍ദാനിലും ഇസ്രായേല്‍ അധിനിവേശത്തിലുള്ള കിഴക്കന്‍ ജറുസലേമിലും ജീവിക്കുന്ന 6,34,000 പാലസ്തീനികളെ ഈ നീക്കം നേരിട്ടു ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെത്താന്‍ മറ്റു തരത്തിലുള്ള യാത്രാരേഖകളൊന്നും ഇവര്‍ക്കു ലഭ്യമല്ല.
ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്സ്പോര്ട്ടുള്ളവര്ക്കായി വിസയ്ക്ക് ഇനിമുതല്‍ അപേക്ഷിക്കേണ്ടതില്ലെന്ന നിര്‍ദേശം തങ്ങള്‍ക്കു ലഭിച്ചതായി പാലസ്തീനിലെയും ജോര്‍ദാനിലെയും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.