വാഷിംഗ്ടണ്‍: സൗന്ദര്യ വര്‍ധനവില്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തുന്നവരാണ് സ്ത്രീജനങ്ങള്‍. പ്രകൃതി ചികിത്സയും പാരമ്പര്യ ചികിത്സയും കൃത്രിമവും പ്രയോഗിക്കുന്നവരുണ്ട്. അടുത്തിടെ അമേരിക്കന്‍ കോമഡി താരമായ ടിഫാനി ഹാഡിഷ് ഒരു അഭിമുഖത്തിനിടെ താന്‍ പെയിന്റിലൊഴിക്കുന്ന ടര്‍പ്പന്റൈന്‍ കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത് പുതിയ രീതികള്‍ക്ക് തുടക്കമിട്ടു.
പെയിന്റിന്റെ കാഠിന്യം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ചാല്‍ ജലദോഷം കുറയുമെന്നും മാനസിക ആരോഗ്യം വര്‍ദ്ധിക്കുമെന്നും ടിഫാനി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടര്‍പ്പന്റൈന്‍ കുടിച്ചത് മുതല്‍ തങ്ങളുടെ മുഖസൗന്ദര്യം വര്‍ദ്ധിച്ചുവെന്നും ദഹനവ്യവസ്ഥ കാര്യക്ഷമമായെന്നും അവകാശപ്പെട്ട് നിരവധി പേര് രംഗത്തെത്തി.
ഇക്കാര്യം കൂടുതല്‍ പേര് ഏറ്റെടുത്തതോടെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇത്തരത്തില്‍ ടര്‍പ്പന്റൈന്‍ കുടിക്കുന്നത് മനുഷ്യശരീരത്തിന് അപകടകരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ ടര്‍പ്പന്റൈന്‍ കുടിച്ചാല്‍ പോലും മരണത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ടര്‍പ്പന്റൈന്‍ ദ്രാവകത്തിന് ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.