ലിയോണ്‍: വിമാനത്താവളത്തിലെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് റണ്‍വെയില്‍ കാര്‍ ഓടിച്ച യുവാവ് ഒടുവില്‍ പിടിയില്‍. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു യുവാവിന്റെ അതിസാഹസം. ഫ്രാന്‍സിലെ ലിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം.
റണ്‍വെയിലൂടെ പായുന്ന കാറിനെ പോലീസ് പിന്തുടരാന് തുടങ്ങിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പിടിയിലാകുമെന്നു മനസ്സിലായ ഇയാള്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍, പിന്തുടര്‍ന്ന പോലീസ് ഇയാളെ കീഴ്പ്പെടുത്തി. യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
? Un individu en voiture s’est introduit sur les pistes de l’aéroport de #Lyon! Course poursuite avec les forces de l’ordre! #lyonaeroport @BFMTV @CNEWS @TF1 pic.twitter.com/ED2BXhFmOB
— D@vid (@DavidPeste) September 10, 2018