ദോഹ: എണ്ണ ഉത്പാദന നയത്തില്‍ മാറ്റം വരുത്താതെ ഒപെക് രാജ്യങ്ങള്‍. അല്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് യോഗത്തിലാണ് തീരുമാനം. രജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാന്‍ ഉത്പാദനം കൂട്ടണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെക് തള്ളി. നിലവില്‍ ആവശ്യത്തിന് ക്രൂഡ് ഓയില്‍ വിപണിയില്‍ ലഭ്യമെന്നാണ് ഒപെകിന്റെ വിലയിരുത്തല്‍.
ജൂണില്‍ തീരുമാനിച്ച ഉത്പാദന നിയന്ത്രണം അതേപടി തുടരാനാണ് യോഗ തീരുമാനം. ഇറാനും എണ്ണ ഉത്പാദന നിയന്ത്രണം പിന്‍വലിക്കണമെന്ന നിലപാട് സ്വീകരിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം ഒപെക് രാജ്യങ്ങള്‍ പ്രതിദിനം 6 ലക്ഷം ബാരല്‍ ഉത്പാദനമാണ് കുറച്ചത്.
എണ്ണ ഉത്പാദന നിയന്ത്രണം തുടന്നാല്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കും. ഒപെക് തീരുമാനം ഇന്ത്യയേയും ബാധിക്കും. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത. തീരുമാനത്തില്‍ മാറ്റം വരണമെങ്കില്‍ അടുത്ത ഒപെക് യോഗം ചേരുന്ന ഡിസംബര്‍ വരെ കാത്തരിക്കണം.