ഹാനോയ്: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്ന വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങ് അന്തരിച്ചു. 61 വയസായിരുന്നു പ്രായം. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ (പ്രാദേശിക സമയം) മിലിറ്ററി ഹോസ്പിറ്റലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
രാജ്യത്തും പുറത്തുമുള്ള വിദ്ഗ്ധരായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ലെന്ന് വിയറ്റ്നാം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് വിയറ്റ്നാം പൊളിറ്റ് ബ്യൂറോ അംഗമായ ട്രാന് ദായ് ക്വാങ് 2016ലാണ് വിയറ്റ്നാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റാണ് വിയത്നാം പീപ്പിള്‍സ് ആംഡ് ഫോര്‍സസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്.