സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് അന് സന്നദ്ധത അറിയിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. ഉടന്‍തന്നെ അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിക്കണമെന്നും അന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്യോങ്യാങ്ങില് അന്നുമായുള്ള ഉച്ചകോടിക്കുശേഷം സിയോളില്‍ തിരിച്ചെത്തിയ മൂണ്‍ ജെ ഇന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മേഖലയെ ആണവവിമുക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ആണവനിരായുധീകരണം അവസാനിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ലക്ഷ്യംവയ്ക്കുന്നതായും അന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.