യൂറോപ്പ്; ഒരേ ദാതാവില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച നാല് രോഗികള്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. 53 വയസുകാരിയുടെ അവയവങ്ങളാണ് യൂറോപ്പിലെ നാല് രോഗികള്‍ക്ക് മാറ്റിവച്ചത്. അവരുടെ വൃക്കകള്‍, ശ്വാസകോശം, കരള്‍, ഹൃദയങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.
ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് രോഗികള്‍ മരിച്ചു. ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ഡോ ഫ്രെഡറിക്ക് പറയുന്നു. മൂന്ന് പേരും മരിക്കാന്‍ കാരണം ക്യാന്‍സര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമത്തെ രോഗി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കീമോതെറാപ്പിയിലൂടെയും ഇമ്മ്യൂണോസെപ്ഷന് മരുന്നുകളിലൂടെയും ആ വ്യക്തിയുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡോ. ഫ്രെഡറിക്ക് പറഞ്ഞു.
ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി മേഖലയില്‍ 20 വര്‍ഷമായി തുടരുന്നു. ഈ മേഖലയില്‍ എപ്പോള്‍ വേണമെങ്കില്‍ ചെറിയൊരു പിഴവെങ്കിലും സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഫ്രെഡറിക്ക് പറയുന്നു. മയക്കുമരുന്ന് അധിഷ്ടിത ദാതാക്കളില്‍ നിന്നുള്ള അവയവം ട്രാന്സ്പ്ലാന്റുകളില് 24 മടങ്ങ് വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം, വളരെ അപൂര്‍വ്വമായ സംഭവമാണ് ഇതെന്ന് ആംസ്റ്റര്‍ഡാമിലെ യൂണിവേഴ്സിറ്റിയിലെ ഗവേഷക പ്രൊഫസറായ ഡോ. ഫ്രെഡറിക് ബെമല്മാന് പറയുന്നു.