ടാറ്റുവിനോടുള്ള ഭ്രമം മൂത്ത് യുവാവ് ലിംഗം മുറിച്ചു. ആദം കേളികെയ്ല് എന്ന മുപ്പത്തിരണ്ടുകാരനാണ് കക്ഷി. മെക്സികോക്കാരനായ ഇയാള്‍ 12 വര്‍ഷം കൊണ്ട് ശരീരത്തിന്റെ 90 ശതമാനവും ടാറ്റുകൊണ്ട് നിറച്ചു. കൃഷ്ണമണിയില്‍ വരെ ടാറ്റുനിറച്ചിട്ടും തൃപ്തിയായില്ല. എല്ലാ ഭാഗത്തും ടാറ്റുവേണമെന്ന ആഗ്രഹം വര്‍ധിച്ചു.
ലിംഗത്തിലും ടാറ്റുകുത്തണമെന്ന ആഗ്രഹത്തോടെ മെക്സിക്കോയില്‍ പലയിടത്തും അലഞ്ഞു. എല്ലാവരും അവിടെ ടാറ്റു ചെയ്താല്‍ അപകടമായിരിക്കുമെന്ന് പറഞ്ഞതോടെ ലിംഗം മുറിച്ചു കളഞ്ഞിരിക്കുകയാണ് ഇയാള്‍. ലിംഗം മാത്രമല്ല വൃഷ്ണവും മുലക്കണ്ണും വരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുകയാണ്. കാന്‍സറിനെ അതിജീവിച്ചതിനെ തുടര്‍ന്നാണ് ടാറ്റുവിനോടുള്ള പ്രേമം മൂത്തത്.
ടാറ്റുകൊണ്ട് കാന്‍സറിന്റെ പാടുകള്‍ മറയ്ക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. ടാറ്റുവിന്റെ പൂര്‍ണ്ണതയ്ക്കാണ് അവയവങ്ങള്‍ നീക്കം ചെയ്യുന്നതെന്നാണ് ആദം പറയുന്നത്.