നെതര്‍ലാന്‍സിലെ കത്തോലിക്ക വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്ന ആരോപണമാണ് കത്തോലിക്ക സഭയിലെ ഉന്നത അംഗങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
1945 മുതല്‍ 2010 വരെ കുട്ടികളെ ചൂഷണം ചെയ്തെന്ന പരാതിയെ തുടര്‍ന്ന് നിരവധി കേസുകളാണ് നെതര്‍ലാന്‍സിലെ മുതിര്‍ന്ന വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡച്ച് ബിഷപ്പുമാര്‍, കര്‍ദ്ദിനാള്‍മാര്‍, സഹായ മെത്രാന്മാര് എന്നിവരില്‍ പകുതിയിലധികം പേര്‍ക്കും ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് നെതര്‍ലാന്‍സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോപണ വിധേയരില്‍ നാല് പേര് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായും പരാതിയുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഉന്നത സ്ഥാനങ്ങളിലെ പുരോഹിതന്മാര്ക്കെതിരെ കുട്ടികളെ പീഡിപ്പിച്ചതിനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലസമയങ്ങളിലും മതവിഭാഗത്തിലെ അംഗങ്ങള്‍ ഇത്തരം പുരോഹിതന്മാരുടെ കൂറ്റകൃത്യങ്ങള്‍ മറച്ചുവച്ചിട്ടുള്ളതായും നെതര്‍ലാന്‍സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.