കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ ഏകാധിപതി ഹോസ്നി മുബാറക്കിന്റെ മക്കള്‍ വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഈജീപ്റ്റിലെ നാഷണല്‍ ബാങ്കിന്റെ ഓഹരി വിപണിയില്‍11.5 കോടി ബില്യണ്‍ ഡോളറിന്റെ കൃത്യമം കാണിച്ചതിനാണ് അറസ്റ്റ്.
2012 ലാണ് ഹോസ്നി മുബാറക്കിന്റെ മക്കളായ ആലാ മുബാറക്കിനും ഗമാല്‍ മുബാറക്കിനുമെതിരെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇരുവരും മുന്ന് വര്‍ഷത്തെ ജാമ്യത്തില്‍ പോകുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഇവരോട് കേടതിയല് ഹാജരാകാന്‍ കൊയ്റോ കേടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നാഷണല്‍ ബാങ്കിന് 494മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നഷ്ട പരിഹാര തുകയായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് ഏകദേശം 35 കോടിയോളം രൂപ വരും.
അലാസ് ഒരു ബിസിനസ് മാനും രാഷ്ട്രീയകാരനും കൂടിയാണ്. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് ഗമാല്‍. ഇവര്‍ക്ക് പുറമെ പങ്കാളികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.