കിഗളി: 1994 ലെ വംശഹത്യകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് വിക്ടോറി ഇന്ഗാബിരേറ അടക്കം 2140 തടവുകാരെ റുവാണ്ടയില്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. 15 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇവരെ പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് മോചിപ്പിച്ചത്.
വിചാരണസമയത്ത് തന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിക്ടോറി ആരോപിച്ചിരുന്നു. പത്തുവര്‍ഷമായി തടവില്‍ കഴിയുന്ന ഗായിക കിസിറ്റോ മിഹിഗോയും ശനിയാഴ്ച മോചിതയായി. തന്നെ മോചിപ്പിച്ചതില്‍ നന്ദി അറിയിക്കുന്നതായും രാജ്യത്ത് പുതിയൊരു രാഷ്ട്രീയവഴി തുറക്കാന്‍ ഇത് കാരണമാകുമെന്നും വിക്ടോറി പ്രതികരിച്ചു.