മറ്റൊരു യുവതിയ്ക്കൊപ്പം പുതിയ ഔഡ് കാറില്‍ ഉലകം ചുറ്റി നടന്ന ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ. നടുറോഡില്‍ ഇരുവരെയും കാറില്‍ ഒരുമിച്ച് കണ്ടപാടെ ഓടുന്ന കാറിനു മുകളില്‍ ചാടികയറി ചുറ്റിക കൊണ്ട് വാഹനം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവതി, കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റികകൊണ്ട് കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കുകയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പം ഇയാളുടെ കാമുകിയും കാറിലുണ്ടായിരുന്നു.
കാമുകിയെ കാറിനുള്ളില്‍ കണ്ടതോടെ യുവതി കൂടുതല്‍ പ്രകോപിതയായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ കാമുകിയെ കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.