കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
ഹെറട് പ്രവിശ്യയില്‍നിന്നും ഫറാഹിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. താലിബാന് ആക്രമണം അല്ല സങ്കേതിക തകരാണ് അപകടകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.