സ്പെയിന് ആരോഗ്യ മന്ത്രി കാര്മന് മോണ്ടോന്‍ ഡിഗ്രി തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജി വെച്ചു. ഇല്ലാത്ത ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഡിഗ്രി സമ്പാദിച്ചു എന്നാരോപണത്തിലാണ് മന്ത്രിയുടെ രാജി.
സംഭവവുമായി ബന്ധപ്പെട്ട് കാര്മന് പഠിച്ചിരുന്ന മാഡ്രിഡിലെ കിംഗ് ജോണ്‍ കാര്‍ലോസ് സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മോണ്ടോന്റെ കോഴ്സുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഏത് ഭാഗത്താണ് തിരുത്തല്‍ വരുത്തിയെതെന്നും നോക്കി കൊണ്ടിരിക്കുകയാണെന്നും സര്‍വകലാശാല പറഞ്ഞു.
‘താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദം കാരണം തടസ്സപ്പെടരുതെന്നാഗ്രഹിച്ചാണ് രാജി വെച്ചതെന്നും’ കാര്മന് മോണ്ടോന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു
പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന് ശേഷം രാജി വെക്കുന്ന സ്പെയിനിലെ രണ്ടാമത്തെ മന്ത്രിയാണ് കാര്മന് മോണ്ടോന്‍.