ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ ബോസ്റ്റണിന്റെ വിവിധ ഭാഗങ്ങളില്‍ വാതക പൈപ്പ്ലൈനുകളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം. 70 ലേറെ തവണയുണ്ടായ സ്ഫോടനത്തില്‍ 132 വീടുകള്‍ തകരുകയും 15 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
സ്ഫോടനമുണ്ടായ ഉടന്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറന്‍സ്, ആന്‍ഡോവര്‍, വടക്കന്‍ ആന്‍ഡോവര്‍ എന്നീ പട്ടണങ്ങളിലെ 40 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു സ്ഫോടനം. കൊളംമ്പിയ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് പൈപ്പ്ലൈനുകളിലാണ് തുടരെത്തുടരെ വന്‍ പൊട്ടിത്തെറികളുണ്ടായത്.
പൈപ്പുകളില്‍ അമിത സമ്മര്‍ദമുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഒരു ഫയര്‍മാനും പരിക്കേറ്റിട്ടുണ്ട്.കൂടാതെ 100 വീടുകള്‍ പൂര്‍ണമായും 32 വീടുകള്‍ ഭാഗികമായും തകര്‍ന്നു.