വാഷിങ്ടണ്‍: പൊതു തെരഞ്ഞെടുപ്പിന്റെ തിരക്കിലായ അമേരിക്കയില്‍ ഒരു തരത്തിലുമുള്ള വിദേശ ഇടപെടലുകലും നീക്കങ്ങളും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത്തരം നീക്കളുണ്ടായാല് ശക്തമായി നേതിടുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന വിദേശ പൗരന്മാര്ക്കെതിരെ വിലക്കുകളടക്കം നിര്‍ദേശിക്കുന്ന വിജ്ഞാപനത്തില്‍ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിദേശ സ്വാധീനത്തെതുടര്ന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.