കൊല്‍ക്കത്ത: ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലേക്ക് അതിവേഗ ട്രെയ്ന്‍ സര്‍വ്വീസ് തുടങ്ങാന്‍ താത്പര്യവുമായി ചൈന രംഗത്ത്. ചൈന, കിഴക്കേ ഇന്ത്യ, മ്യാന്മാര്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വ്യാപാര സാധ്യത മുന്നില്‍ കണ്ടാണ് ചൈന ഇത്തരമൊരാശയം മുന്നോട്ട് വച്ചത്.
ബംഗ്ലാദേശ്, മ്യാന്മാര് വഴി ചൈനയിലെ കുന്മിങ് വരെയാണ് പാത നിര്‍ദ്ദേശിച്ചത്. ഇവിടങ്ങളില്‍ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിലൂടെ മേഖലയുടെ ആകെ വികസനം സാധ്യമാകും. ഇതിന് ഇന്ത്യയുമായി സംയുക്ത തീരുമാനം വേണമെന്ന് ഴാന്വു കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ഇന്ത്യ യോജിച്ചു നിന്നാല്‍ എല്ലാവര്ക്കും നേട്ടമുണ്ടാവുമെന്നും സാമ്പത്തിക ഇടനാഴി ആരെയും ദ്രോഹിക്കാനല്ലെന്നും ഴാന്വു കൂട്ടിച്ചേര്‍ത്തു.