കൊളംബോ: വളരെ നിലവാരം കുറഞ്ഞതും പട്ടിപോലും കഴിക്കാന്‍ താത്പര്യപ്പെടാത്തതുമായ കശുവണ്ടിപ്പരിപ്പാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നല്‍കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന.
നേപ്പാള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെയാണ് കശുവണ്ടിക്കെതിരെ പ്രസിഡന്റിന്റെ വിമര്‍ശനം. ഇത്രയും നിലവാരം കുറഞ്ഞ ഭക്ഷണപദാര്‍ത്ഥം നല്കാന് ആരാണ് അനുമതി നല്കിയതെന്നറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനെ ചൊടിപ്പിച്ച അത്തരം കശുവണ്ടിപ്പരിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചതായും വിതരണക്കാരുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.