വാഷിങ്ടണ്‍: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ‘ഫ്ളോറന്‍സ്’ യു എസ് തീരത്തോടടുക്കുന്നു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ‘ഫ്ളോറന്‍സ്’ അതിഭീകരമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെടുന്നത്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫ്ളോറന്‍സ് കരയോടടുക്കുമ്പാഴും കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹുറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു.വിര്‍ജീനിയ, കരോലൈനയുടെ വടക്കു കിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലുള്ള 17 ലക്ഷത്തോളംപേര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടത്താനിരുന്ന പ്രചരണപരിപാടികളെല്ലാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. കൂടാതെ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
ജീവനു ഭീഷണിയുണ്ടാക്കുന്ന കാറ്റില്‍ തീരത്ത് 13 അടിവരെ വെള്ളമുയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉള്‍പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവും. ശൈത്യകാലകാറ്റ് ‘സ്നോസില്ല’ വീശിയ 2016-ലാണ് യു.എസില്‍ ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.തീരപ്രദേശത്തുള്ള പത്തുലക്ഷം വീടുകള്‍ ഒഴിപ്പിക്കാന്‍ തിങ്കളാഴ്ച സൗത്ത് കരോലൈന ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ ഉത്തരവിട്ടിരുന്നു. ഭീതിമൂലം ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നത് ബുധനാഴ്ച ദേശീയപാതയില്‍ വലിയ ഗതാഗതസ്തംഭനമുണ്ടാക്കി.