പാരീസ്: മോഷണകഥ പാരീസില്‍ പുതിയതല്ല. എന്നാല്‍ ഇത്തവണ കൊള്ളയടിക്കപ്പെട്ടത് സൗദി രാജകുമാരിയാണ്. നഷ്ടമായത് 930,000 ഡോളര്‍(ഏകദേശം 65127722.70 രൂപ) മൂല്യമുള്ള വിലപ്പെട്ട ആഭരണങ്ങള്‍. പാരീസിലെ ഹോട്ടല്‍ റിറ്റ്സിലായിരുന്നു സംഭവം. യുവതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ആഭരണശാലകളും ആഡംബരബുട്ടീക്കുകളും സ്ഥിതി ചെയ്യുന്ന ഈ തെരുവില്‍ ആയുധങ്ങള്‍ വെച്ചുള്ള മോഷണം സാധാരണയാണ്. എന്നാല്‍ ഇത്തവണ തികച്ചും വ്യത്യസ്തമായി ഹോട്ടലില്‍ യാതൊരു കേടുപാടുകളോ ശാരീരിക ഉപദ്രവങ്ങളോ മോഷ്ടാക്കള്‍ ഉണ്ടാക്കിയിട്ടില്ല. മോഷണം നടന്നിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നതെങ്കിലും റൂമിലെ സേഫില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ അവിടെയില്ലെന്നാണ് യുവതി പറയുന്നത്. പാരീസിലെ വെന്‍ഡോമില്‍ ഇത് രണ്ടാം തവണയാണ് വമ്പന്‍ മോഷണം നടക്കുന്നത്.