ലോകാരോഗ്യ സംഘടന പുറത്തുവിട്ട മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 117 ആം സ്ഥാനം. 168 രാജ്യങ്ങളിലായി 1 . 9 ദശലക്ഷം ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്ക് ഈ സ്ഥാനം ലഭിച്ചത്. 34 ശതമാനം ഇന്ത്യക്കാര്‍ക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദി ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍, ഇതില്‍ ഇന്ത്യക്ക് അപമാനം തോന്നേണ്ട കാര്യം ഇല്ല. കാരണം 168 രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ഇന്ത്യ 116 രാജ്യങ്ങള്‍ക്ക് മുന്നിലാണെന്നതാണ് വസ്തുത. ഊര്‍ജസ്വലമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഉഗാണ്ടയാണ്.
അവിടെ 5.5 ആളുകള്‍ മാത്രമേ മതിയായ വ്യായാമം ചെയ്യാത്തവരായിട്ടുള്ളു. ജനസംഖ്യയില്‍ 67 ശതമാനം പേരും മതിയായ വ്യായാമം ചെയ്യാത്ത കുവൈത്ത് ആണ് മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്.