ടോക്യോ: നാശം വിതച്ച ജെബി കൊടുങ്കാറ്റിനു പിന്നാലെ ജപ്പാനില്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭൂകമ്പവും, മണ്ണിടിച്ചിലും. വടക്കന്‍ ദ്വീപായ ഹൊക്കായ്ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര് മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റു.
മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേര് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈദ്യുതി-വാര്ത്താനിമയ ബന്ധങ്ങള്‍ക്ക് പുറമേ ഗതാഗതവും താറുമാറായിരിക്കുകയാണ്.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ആഞ്ഞടിച്ച ജെബി ചുഴലിക്കാറ്റില്‍ കനത്ത നഷ്ടമാണ് ജപ്പാനുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ ജെബി ജപ്പാനില്‍ കാല്‍നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു.
6.7 earthquake hits #Japan: Landslides swallow houses, dozens missing in Hokkaido
DETAILS: https://t.co/gQik8Hdgp8 pic.twitter.com/KP7cw2jRtI
— RT (@RT_com) September 6, 2018