ബെയ്ജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രിയും നയതന്ത്രജ്ഞനുമായ വാംഗ് യി പാക്കിസ്ഥാനിലേക്ക്. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന് പാകിസ്താന് സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് യി പാക്കിസ്ഥാനിലെത്തുന്നത്.
പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ ക്ഷണം സ്വീകരിച്ചാണ് യി പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ഷാ മെഹമുദുമായും യി ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യിയുടെ സന്ദര്‍ശനം