ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA – Communications Compatibility and Security Agreement) അഥവാ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോംകാസ (COMCASA -Communications Compatibility and Security Agreemetn) കരാറില്‍ ഒപ്പിടുന്നതോടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് വിലിരുത്തുന്നത്. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ വേധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അതേസമയം അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ സൈനിക നവീകരണം സാധ്യകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.