പാന്റ്സും ടീഷര്‍ട്ടുമിട്ട് തൊപ്പിയും കൂളിംങ് ഗ്ലാസും വെച്ച് ഫുള്‍ ഗെറ്റില്‍ വന്ന കള്ളന് കിട്ടിയത് എട്ടിന്റെ പണി. സ്റ്റൈല്‍ മന്നന് മോഡലില്‍ തോക്കെടുത്ത പാടെ പിടിവിട്ട് പാന്റ്സ് ഊരിപോവുകയായിരുന്നു. ക്യാഷ് കൗണ്ടറിനു മുമ്പില്‍ വന്നപ്പോഴാണ് തോക്കെടുക്കാന്‍ ശ്രമം നടത്തിയത്.
അമേരിക്കയിലെ കൊളറഡോ പോലീസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തോക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു. തോക്ക് ക്യാഷറുടെ കാബിനകത്തേക്ക് ആണ് വീണത്. തുടര്‍ന്ന് ക്യാബിന് ചാടിക്കടന്ന് കള്ളന് തോക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ ക്യാഷറായ യുവതി തോക്ക് കൈക്കലാക്കിയത് തിരിച്ചറിഞ്ഞ കള്ളന് കടയില്‍ നിന്നും ഇറങ്ങി ഓടി. ഓട്ടത്തിനിടയില്‍ ഇയാളുടെ പാന്റ് ഊരിപ്പോകുന്നതും കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അരോര പോലീസ് ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലാകുകയാണ്