വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ വധിക്കാന്‍ ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണത്തിനു മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ഒരു ആശയം പ്രതിരോധ വകുപ്പുമായി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
വാട്ടര്‍ഗേറ്റ് വിവാദവാര്‍ത്ത പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്ഡിന്റെ ‘ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്.
പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ജോണ്‍ കെല്ലിയും തങ്ങള്‍ പറഞ്ഞുവെന്നു പുസ്തകം അവകാശപ്പെടുന്ന കാര്യങ്ങള്‍ നിഷേധിച്ചു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണം ഉള്‍ക്കൊള്ളുന്ന പുസ്തകം ഈ മാസം 11നാണ് വിപണിയിലെത്തുന്നത്.
പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അസദിനെ വധിക്കാനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിന് ട്രംപ് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.
അവനെ നമുക്കു തീര്‍ക്കാം’ എന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോടാണ് ട്രംപ് പറഞ്ഞതെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. 2017 ഏപ്രില്‍ മാസം അസദ് സിറിയയില്‍ രാസാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.
വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ട്രംപിനെ വിഡ്ഢി എന്നു വിളിച്ചതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ട്രംപിന് അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയേയുള്ളൂവെന്ന് ജിം മാറ്റിസും പറഞ്ഞിട്ടുണ്ട്. ഒപ്പിടാതിരിക്കാന്‍ അതിപ്രധാന രേഖകള്‍ ട്രംപിന്റെ മേശയില്‍നിന്ന് വൈറ്റ്ഹൗസ് ജീവനക്കാര്‍ മാറ്റിവയ്ക്കാറുള്ള കാര്യവും പുസ്തകം വെളിപ്പെടുത്തുന്നു.
അതേസമയം ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാളാണ് പുസ്തകം രചിച്ച വുഡ്വാര്‍ഡ്സ്. മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ ഇംപീച്ച്മെന്റിനു വഴിവച്ച റിപ്പോര്‍ട്ട് തയാറാക്കിയവരിലൊരാള് വുഡ്വാര്‍ഡ് ആണ്. ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ് തുടങ്ങിയ പ്രസിഡന്റുമാരെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.